ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ‍ കോൺ‍ഗ്രസിൽ‍ ചേർ‍ന്നു


ന്യൂഡൽ‍ഹി: മുൻ ഇന്ത്യൻ‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ‍ കോൺ‍ഗ്രസിൽ‍ ചേർ‍ന്നു. പശ്ചിമ ബംഗാൾ‍ മുഖ്യമന്ത്രി മമതാ ബാനർ‍ജി പങ്കെടുത്ത പരിപാടിയിൽ‍ വച്ചാണ് തിവാരി പാർ‍ട്ടിയുടെ ഭാഗമായത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ‍ മത്സരിച്ചേക്കും. അതേസമയം തൃണമൂലിന്റെ ഹൊറ ജില്ലാ പ്രസിഡന്റും മുൻ ക്രിക്കറ്റ് താരവുമായിരുന്ന ലക്ഷ്മിരത്തന്‍ ശുക്ല അടുത്തിടെ പാർ‍ട്ടിയിൽ‍ നിന്ന് രാജിവച്ചിരുന്നു. ക്രിക്കറ്റിൽ‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാഷ്ട്രീയം വിടുന്നതെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തൃണമൂലിന്റെ പ്രചാരണ പരിപാടികൾ‍ ഏഓകോപിപ്പിക്കുന്ന പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കൽ‍ ആക്ഷന്‍ കമ്മിറ്റി മനോജ് തിവാരിയുമായി ചർ‍ച്ച നടത്തി പാർ‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഇതിനു ശേഷം മുഖ്യമന്ത്രി മമതാ ബാനർ‍ജിയുമായി ചർ‍ച്ച നടത്തി. ബംഗാൾ‍ ടീം അംഗമായ തിവാരി ഐപിഎല്ലിൽ‍ കൊൽ‍ക്കത്ത നൈറ്റ് റൈഡേഴിസിനായും പഞ്ചാബ് കിംഗ്‌സ്, പൂനെ സൂപ്പർ‍ ജയന്റ്‌സ് എന്നീ ടീമുകൾ‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ടിട്വിന്റിയിലും കളിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed