ക​ൽ​ക്ക​രി അ​ഴി​മ​തി; മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ന്‍റെ ഭാ​ര്യ​ക്കെതിരെ സി​ബി​ഐ അന്വേഷണം


കൊൽക്കത്ത: കൽക്കരി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ അന്വേഷണം. അഭിഷേകിന്‍റെ ഭാര്യ റുജിര നരുല ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി. കൊൽക്കത്തയിലെ അഭിഷേകിന്‍റെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. ഇന്ന് റുജിരയെ അവരുടെ വീട്ടിൽവച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

കൽക്കരി മാഫിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് പതിവായി കൈക്കൂലി നൽകിയിരുന്നതായാണ് ആരോപണം. പാർട്ടി യുവജനവിഭാഗം നേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്ന് പറയുന്നു. വിനയ് മിശ്ര ഒളിവിലാണ്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈേസ്റ്റൺ കോൾഫീൽഡ് ലിമിറ്റഡിന്‍റെ കുനുസ്തോരിയ, കജോരിയ കൽക്കരി പാടങ്ങളിൽനിന്ന് കൽക്കരി കടത്തിയതായാണ് ആരോപണം. ഇതിൽ സിബിഐ കഴിഞ്ഞ വർഷം നവംബറിൽ കേസെടുത്തിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed