കൊച്ചിയിൽ സ്പീക്കർക്കെതിരേ കരിങ്കൊടി പ്രതിഷേധം

കൊച്ചി: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരേ കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു. സ്വർണ കടത്തുകാർക്ക് ഒത്താശ ചെയ്ത സ്പീക്കർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോട്ടറി ക്ലബിന്‍റെ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സ്പീക്കർക്ക് നേരെ പ്രതിഷേധക്കാർ കൊടി വീശുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.