തൃ​ശൂ​ർ പൂ​രം ഒ​ഴി​വാ​ക്കി​ല്ല


തൃശൂർ‍: കോവിഡ് മാനദണ്ഡങ്ങൾ‍ പാലിച്ച് തൃശൂർ‍ പൂരം നടത്താന്‍ തീരുമാനിച്ചു. നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും പൂരത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ‍ തീരുമാനിക്കുക. തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും സമിതിയിലുണ്ടാകും. രണ്ടാഴ്ചയിലൊരിക്കൽ‍ സമിതി യോഗം ചേർ‍ന്നാകും നടത്തിപ്പിന്‍റെ നടപടിക്രമങ്ങൾ‍ തീരുമാനിക്കുക. ആളുകളെ നിയന്ത്രിച്ചാകും പൂരം നടത്തുക. 

പൂരം നടത്തണമെന്ന് ദേവസ്വം അധികൃതരും പൂരപ്രേമികളും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കോവിഡ് മാനദണ്ഡങ്ങൾ‍ പാലിച്ച് നടത്താന്‍ തീരുമാനമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed