കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ല; ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചി: ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്. ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് ഇവിടത്തെ മുൻ എംപിയായിരുന്ന കെ.സി വേണുഗോപാലിനെ ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ആലപ്പുഴ ബൈപ്പാസിന്‍റെ സൃഷ്ട്ടാവ് കെ.സി വേണുഗോപാലാണ്. ഇടതുപക്ഷ സർക്കാരിന് ഇതിൽ യാതൊരു റോളുമില്ല. ആസൂത്രിതമായാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയത്.
ജി സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു പറഞ്ഞു. ഉദ്ഘാടന വേദിക്ക് സമീപം കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്. ഇതോടെ വൻ ഗതാഗതക്കുരുക്കാണ് ആലപ്പുഴയിൽ നേരിടുന്നത്. പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റാൻ പോലീസ് ശ്രമിക്കുകയാണ്.
അതേസമയം, ആലപ്പുഴ ബൈപാസിന്‍റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് ഒന്നിനു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു നിർവഹിച്ചു.