ഇന്ത്യയിൽ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 20,000ത്തിൽ താഴെ


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ രോഗ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,03,05,788 ആയി.

99,06,387 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 22,926 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 2,50,183 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

പ്രതിദിന രോഗബാധിതരുടേതിന് സമാനമായി മരണ സംഖ്യയിലും കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 300ൽ താഴെ മരണങ്ങളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേർ മരിച്ചതോടെ കൊറോണയെ തുടർന്നുള്ള ആകെ മരണം 1,49,218 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed