ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൂടി കൊവിഡ്

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പോസിറ്റീവ് കേസുകളും 524 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 92,66,706 ആയി. ആകെ മരണം 1,35,223 ആയി. ഇന്നലെ 10,90,238 സാന്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാന്പിളുകളുടെ എണ്ണം 13,59,31,545 ആയി. 24 മണിക്കൂറിനിടെ പേർക്ക് രോഗം 36,367 ഭേദമായി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 86,79,138 ൽ എത്തി. 4,52,344 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.