ദേശീയ പണിമുടക്ക്: കേരളത്തിൽ ഹർത്താൽ പ്രതീതി


 
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂർണം. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അർധരാത്രി 12 മുതൽ ആണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിനെ തുടർന്ന് ബാങ്കിങ് രംഗം നിശ്ചലമായി. സംസ്ഥാനത്ത് കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണർത്തി. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed