എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി


ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. നവംബര്‍ 18നാണ് സഞ്ജയ് മിശ്ര വിരമിക്കേണ്ടിയിരുന്നത്. ചരിത്രത്തിലാധ്യമായാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കുന്നത്. 

ഇപ്പോള്‍ അന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രിയ പ്രാധാന്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ സർവീസ് കാലാവധി നീട്ടി നല്‍കിയതെന്നാണ് സൂചന. മോദി സര്‍ക്കാരിന്‍റെ വിശ്വസ്തനാണ് സഞ്ജയ് കുമാര്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed