ജെഇഇ- നീറ്റ് പരീക്ഷകൾക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ


ന്യൂഡൽഹി: ജെഇഇ- നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബിഹാറിൽ ജെഇഇ- നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായാണ് 40 ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സർവീസുകൾ. 

കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. ജെഇഇ- നീറ്റ് പരീക്ഷകൾക്ക് പുറമേ, നാഷണൽ ഡിഫൻസ് അക്കാഡമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സർവീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. സെപ്റ്റംബർ 13-നാണ് നീറ്റ് പരീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed