74ാം സ്വാതന്ത്ര്യ ദിനം; കനത്ത സുരക്ഷയിൽ ഡൽഹി


ന്യൂഡൽഹി: നാളെ 74ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ രാജ്യം കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.

നാളെ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെ ആണ്. അതിൽ പ്രധാനം കൊവിഡ് വ്യാപനവും അത് ഉയർത്തിയ ധന, തൊഴിൽ, സാമൂഹ്യ പ്രശ്‌നങ്ങളും തന്നെ. ഇന്ന് രാഷ്ട്രപതിയും നാളെ പ്രധാനമന്ത്രിയും ഈ സങ്കീർണ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കും എന്ന നയം വിശദീകരിയ്ക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമാകെ ഇപ്പോൾ കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ത്രി ലെയർ സുരക്ഷയിലാണ് സേനാ വിഭാഗങ്ങൾ കാക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് വർഷം തികയുന്ന കാര്യത്തിലധിക്കം വിവിധ ഭീകരാവാദ സംഘനകൾ ആക്രമണം നടത്താനുള്ള സഹചര്യം നിലനിൽക്കുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ പിപിഇ കിറ്റുകൾ ധരിച്ച സേനാംഗംങ്ങളാകും സുരക്ഷ ഒരുക്കുക. 250 പേരെ ആണ് കൊവിഡ് പരിശോധനകൾക്ക് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ അനുവദിച്ചിട്ടുള്ളത്. ജമ്മു കശ്മീരിൽ ഇത്തവണയും എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ സംസ്ഥാനങ്ങൾക്കും സ്വാതന്ത്ര ദിനം മുൻ നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു.

You might also like

Most Viewed