24 മണിക്കൂറിനിടെ 38,902 രോഗികൾ, രാജ്യത്ത് കൊവിഡ് രോഗികളിൽ വൻ വ‍ർദ്ധന


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡിൽ. 24 മണിക്കൂറുകൾക്കിടെ 38,902 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. ഇതുവരെ  10,77,618 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  543 പേർ‍ കൂടി മരിച്ചതോടെ 26,816 പേർക്കാണ് രാജ്യത്ത് കൊവി‍ഡ് കാരണം ജീവൻ നഷ്ടപ്പെട്ടതെന്ന്  കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് 6,77,423 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. മുംബൈയിൽ മാത്രം ഒരു ലക്ഷം കൊവിഡ് കേസുകളായി. തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടായത്. മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. രണ്ടായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്ത ബിഹാറിലും ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.  

You might also like

Most Viewed