പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ: കുല്‍ഭൂഷണ്‍ യാദവിനെ കാണുന്നതിന് നിബന്ധന പാടില്ലെന്ന് ആവശ്യം
ന്യൂഡല്‍ഹി: നയതന്ത്രപരമായ മര്യാദകള്‍ പാലിക്കാത്ത പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ അനാവശ്യമായ നിബന്ധനകള്‍ മുന്നോട്ട് വെച്ചതിനെതിരെയാണ് ഇന്ത്യയുടെ പ്രതികരണം. യാദവിനെ വിട്ടുതരാതിരിക്കാന്‍ എല്ലാത്തരം കപടവാദങ്ങളും പാകിസ്ഥാന്‍ നിരത്തുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ വധശിക്ഷക്കെതിരായ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ യാദവ് വിസമ്മതിച്ചുവെന്നാണ് പാകിസ്ഥാന്‍ പുതിയ ന്യായം നിരത്തുന്നത്.
യാദവ് പുനഃപ്പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യാന്‍ മടിച്ചുവെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. എന്നാല്‍ തീര്‍ത്തും അവിശ്വസനീയമായ വാദമാണിതെന്ന് ഇന്ത്യ പറഞ്ഞു. യാദവിനെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പാകിസ്ഥാനില്‍ ചാരവൃത്തി യുടെ പേരില്‍ വധശിക്ഷ വിധിക്കപ്പെട്ടാണ് ജാദവ് തടവില്‍ കഴിയുന്നത്. ഇന്ത്യന്‍ മുന്‍ സൈനികന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
‘എങ്ങിനെയാണ് കുല്‍ഭൂഷണ്‍ യാദവ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ എതിര്‍ത്തതെന്ന സാഹചര്യം പാകിസ്ഥാന്‍ വ്യക്തമാക്കണം. കഴിഞ്ഞ നാലുവര്‍ഷങ്ങളായി പാകിസ്ഥാന്‍ നടത്തുന്ന കള്ളക്കളിയാണ് പുറത്തുവരുന്നത്. എല്ലാ നിയമവശങ്ങളും ഞങ്ങള്‍ പരിശോധിക്കുകയാണ്. ഇന്ത്യന്‍ നാവികന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും’ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
2016 മാര്‍ച്ച് മാസം മൂന്നാം തീയതിയാണ് യാദവിനെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയതായി പാകിസ്ഥാന്‍ അവകാശപ്പെട്ടത്. ഇറാനില്‍ നിന്നും പാകിസ്ഥാനിലേക്ക് ചാരപ്രവൃത്തിക്കായി യാദവ് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്സ്. എന്നാല്‍ ഇറാനിലെ ഛബ്ബാര്‍ തുറമുഖത്ത് ബിസിനസ്സ് നടത്തുകയായിരുന്ന യാദവിനെ പാകികിസ്ഥാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇന്ത്യ കണ്ടെത്തിയത്.
യത്.

