സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നീക്കം സ്പീക്കർ നോട്ടീസ് അയച്ചു.
ജയ്പുൂർ: മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. സച്ചിൻ അടക്കമുള്ള വിമത എംഎൽഎമാർക്ക് സ്പീക്കർ നോട്ടീസ് അയച്ചു.
അതേസമയം, ബിജെപിയിലേയ്ക്കില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ഭാവി പ്രവർത്തനത്തെക്കുറിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ചില നേതാക്കൾ കള്ളപ്രചാരണം നടത്തുന്നുണ്ട്. തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും താൻ ഇപ്പോഴും കോൺഗ്രസ് അംഗമാണെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

