സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം നാളെ
ന്യൂഡൽഹി: സിബിഎസ് ഇ 10ാം ക്ലാസ് പരീക്ഷാഫലം നാളെ. എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തോടെ ആശങ്കകൾക്ക് വിരാമമായി. ഇന്നലെയാണ് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്.

