എയർ ഇന്ത്യ നിരക്ക് കുറയ്ക്കണമെന്ന് മോദി

ന്യൂഡൽഹി:സീസണ്‍ സമയങ്ങളിൽ ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. വിമാന കമ്പനികൾ അടിക്കടി നിരക്ക് വർധിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചു. വിമാന നിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു.
പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് നിരക്ക് വർധനയ്ക്കെതിരെ നടപടി കൈക്കൊള്ളണമെന്നുള്ളത് കേരളത്തിൽ നിന്നുള്ള ഒരു സംഘം യാത്രക്കാരാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്.
ഉൽസവ സീസണുകളിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് നാട്ടിലേക്കുള്ള യാത്രയിൽ കനത്ത വെല്ലുവിളിയാണ് നിരക്ക് വർധന.
പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും. രാജ്യാന്തര റൂട്ടുകളിൽ കൂടാതെ പ്രാദേശിക യാത്രകൾക്ക് ഈടാക്കുന്ന അധിക വിമാന നിരക്കും നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. വിമാന നിരക്ക് വർധിപ്പിക്കുന്ന് വലിയ പ്രശ്നമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മഹേഷ് ശർമയും പറഞ്ഞിരുന്നു.
കേന്ദ്രം വേണ്ട രീതിയിലുള്ള ഇടപെടൽ നടത്തിയാൽ പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന പ്രവാസി മലയാളികളുടെ ആശങ്കകൾക്കും ആവശ്യങ്ങൾക്കും പരിഹാരമാവും.