ചുഴലിക്കൊടുങ്കാറ്റിന്റെ ഭീഷണിയിൽ രണ്ട് ഗള്‍ഫ് രാജ്യങ്ങൾ

ദുബായ്: കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് പ്രകൃതി ക്ഷോഭങ്ങളുടെ ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബായും ദോഹയും.
ഇതുവരെ ഇത്തരം പ്രകൃതി ക്ഷോഭങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത നഗരങ്ങളാണ് ഈ രണ്ട് ഗള്‍ഫ് രാജ്യങ്ങളു൦. ഇവിടെ ഇത്തരം കാലാവസ്ഥയെ നേരിടാന്‍ കാര്യമായ മുന്‍കരുതലുകളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ലോകത്തിൽ ഇതുവരെ വന്ന കാലാവസ്ഥ പ്രക്ഷൊപങ്ങളും മാസങ്ങള്‍ക്കു മുമ്പു തന്നെ പ്രവചിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇതില്‍ നിന്നും വ്യത്യസ്തമായാണ് പ്രവചിക്കാന്‍ കഴിയുന്നവ എന്നതിലുപരി പ്രതീക്ഷിക്കുന്നവ എന്ന ഗണത്തില്‍ പെടുത്തി പുതിയ ചുഴലിക്കൊടുങ്കാറ്റുകളുടെ വരവ് മുന്നറിയിപ്പായി നല്‍കുന്നത്.