ലഡാക്ക് സംഘർഷം: സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് യോഗം ചേരുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും. ലഡാക്ക് സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷവിമർശവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി മൗനംവെടിയണമെന്നായിരുന്നു ആവശ്യം.
തിങ്കളാഴ്ച കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ 20 സൈനികർക്കാണ് ജീവൻ നഷ്ടമായത്. ചെനയുടെ കമാന്‍റിംഗ് ഓഫീസർ ഉൾപ്പെടെ 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഗൽവാൻ നദിക്കപ്പുറം ഗൽവാർ താഴ്‌വരയിലെ പട്രോൾ പോയിന്‍റ് 14-നടു ത്തായിരുന്നു ഏറ്റുമുട്ടൽ. ഇരുപക്ഷത്തെയും സൈനീകർ തമ്മിൽ വെടിവെപ്പുണ്ടായിട്ടില്ല. എന്നാൽ, കല്ലും വടി കളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് ഇരുപക്ഷത്തും ആൾനാശമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. അതിർത്തി കൈവശമാ ക്കാൻ ചൈനയുടെ സൈനികർ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.

