തമിഴ്‌നാട്ടിൽ ഒരു എംഎൽഎയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു


ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു എംഎൽഎയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ശ്രീപെരുന്പത്തൂരിൽ നിന്നുള്ള അണ്ണാ ഡിഎംകെ എംഎൽഎ കെ. പളനി(57)ക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed