നടി രമ്യാ കൃഷ്ണന്‍റെ കാറിൽ നിന്ന് 100ലധികം മദ്യക്കുപ്പികൾ പിടികൂടി
ചെന്നൈ: തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പൊലീസ് പിടികൂടി. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റിൽ വച്ചാണ് മദ്യം പിടികൂടിയത്.
മദ്യകുപ്പികൾ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂർ പൊലീസാണ് മദ്യകുപ്പികൾ പിടികൂടിയത്.

