മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു


മുംബൈ: മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ്  മരിച്ചത്. ഭാര്യ ആലീസ്. മകൻ ഫിലിപ്പ് ജോൺ. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. തുടർച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ മരണം 3717 ആയി. നിലവിൽ 49,616 പേരാണ് ചികിത്സയിലുള്ളത്. മുംബൈയിൽ പുതിയ കൊവിഡ് രോഗികളുടെ തോത് കുറയുന്നുവെന്നത് ആശ്വാസകരമാണ്. ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാൽ മുംബൈയ്ക്ക് പുറത്ത് മറ്റ് ജീല്ലകളിൽ രോഗം പടരുന്നത് ആശങ്കയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed