ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ


ജറുസലേം: ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി‍ വീട്ടിനുള്ളിൽ മരിച്ച നിലയിൽ‍. സ്ഥാനപതി ദു വെയ് ആണ് ഹെർസ്ലിയയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇസ്രായേൽ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാൽ, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല. 58 കാരനായ അംബാസഡർ ഫെബ്രുവരിയിലാണ് ചാർജ് ഏറ്റെടുത്തത്. നേരത്തെ ഉക്രെയിനിലെ അംബാസഡറായിരുന്നു  ദു വെയ്.  ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.   

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed