20 ലക്ഷം കോടിയുടെ പാക്കേജിൽ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം വൈകിട്ട് 4 മണിക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കും. ധനമന്ത്രി ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാന്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്.
പ്രതിസന്ധിയിലായ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, നികുതിദായകർ തുടങ്ങിയവർക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴിൽ, പണലഭ്യത, നിയമങ്ങൾ എന്നിവയ്ക്ക് പാക്കേജിൽ മുൻ തൂക്കം നൽകുമെന്നാണ് കരുതുന്നത്. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുന്നാകും സാന്പത്തിക പരിഷ്‌കരണം.