ലോക്ക്ഡൗൺ തെറ്റിച്ച് ജന്മദിനാഘോഷം; ബി.ജെ.പി നേതാവ് അറസ്റ്റിൽ

മുംബൈ: കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയമങ്ങൾ തെറ്റിച്ച് ജന്മദിന ആഘോഷം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ഇന്ത്യയിൽ കൊവിഡ് 19 ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ പൻവേലിലാണ് ബിജെപി നേതാവിനെ ലോക്ക്ഡൗണ്‍ തെറ്റിച്ചതിന് അറസ്റ്റ് ചെയ്തത്.