5000 പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം; പോരാട്ടത്തില്‍ സഹായഹസ്തവുമായി വീണ്ടും സച്ചിന്‍

കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി വീണ്ടും സച്ചിന്‍ തെണ്ടുല്‍ക്കര്‍. 5000 പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാനാണ് ഇത്തവണ താരത്തിന്‍റെ തീരുമാനം. അപ്നാലയ’ എന്ന എന്‍.ജി.ഒ വഴിയാണ് സച്ചിന്‍ 5000 പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. കോവിഡ് മൂലം ദുരിതത്തിലായ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സച്ചിന്‍ സന്നദ്ധത അറിയക്കുകയായിരുന്നു. ‘‘നിങ്ങളുടെ പിന്തുണ ആവശ്യമുള്ള നിരവധി വ്യക്തികളുണ്ട്, ലോകം മുഴുവൻ പകർച്ചവ്യാധിയുമായി പൊരുതുന്ന ഈ സമയത്ത് സഹായം നൽകിയതിന് സച്ചിന് നന്ദി അറിയിക്കുന്നു’ എൻ.ജി.ഒ ട്വിറ്ററില്‍ കുറിച്ചു. ‘ദുരിതമനുഭവിക്കുന്നവര്‍ക്കായി സേവനം ചെയ്യുന്ന നിങ്ങളുടെ ജോലി തുടരുക. എല്ലാ ആശംസകളും’ അപ്നാലയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സച്ചിന്‍ മറുപടിയായി കുറിച്ചു.
ആഗോള തലത്തിെലന്ന പോലെ രാജ്യത്തേയും ബാധിച്ചിരിക്കുന്ന മാഹാവ്യാധിയെ പ്രതിരോധിക്കുന്നതിനായി നേരത്തെ തന്നെ സച്ചിന്‍ പിന്തുണയുമായി എത്തിയിരുന്നു. ദുരിത ബാധിതരെ സഹായിക്കാന്‍ 50 ലക്ഷം രൂപയാണ് സച്ചിന്‍ സംഭാവനയായി നല്‍കിയത്. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ആണ് ആദ്യ ഘട്ടത്തില്‍ സച്ചിന്‍ സഹായമായി എത്തിച്ചത്.