ഇന്ത്യയിൽ കൊവിഡ് മരണം 200 ആയി; 6,412 പേർ‍ക്ക് വൈറസ് ബാധ


ന്യൂഡൽ‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 200 പേർ മരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം 6,412 ആയി. 12 മണിക്കൂറിനിടെ രാജ്യത്ത് 30 പേർ മരിച്ചു. ഇതിൽ‍ 25 മരണങ്ങളും മഹാരാഷ്ട്രയിലാണ്. 12 മണിക്കൂറിനിടെ പുതിയ 547 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം 97 പേർ കൊവിഡ് ബാധിച്ചു മരിച്ചു. ഇവിട‌െ 1,364 പേർക്കാണ് കോവിഡ് സ്ഥിരീച്ചത്. സംസ്ഥാനത്ത് സ്ഥിതി അതിഗുരുതരമായി തുടരുകയാണ്. ഇവിടെ രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. 

ആസാമിലും ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. വടക്ക്− കിഴക്കൻ സംസ്ഥാനങ്ങളിൽ റിപ്പോർ‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 65 വയസുകാരനാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിലും സ്ഥിതി ഗുരുതരമാണ്. 720 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 പേർ മരിക്കുകയും ചെയ്തു.

You might also like

Most Viewed