ലോക്ക് ഡൗൺ: പാലുവാങ്ങാൻ പോയ യുവാവ് പോലീസിന്റെ മർദ്ധനമേറ്റ് മരിച്ചു

കൊൽക്കത്ത: ലോക്ക് ഡൗണിനിടെ പാൽ വാങ്ങുന്നതിന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് പോലീസ് മർദ്ദനത്തെത്തുടർന്ന് മരിച്ചു. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. ലാൽ സ്വാമി (32) ആണ് മരിച്ചത്.
പാൽ വാങ്ങുന്നതിന് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ലാൽ സ്വാമി. തെരുവി.കൂടിനിന്ന ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പോലീസ് ലാത്തിച്ചാർജ് നടത്തുന്നതിനിടെയാണ് ലാൽസ്വാമി ഇവിടെ എത്തിപ്പെടുന്നത്. പോലീസ് ഇയാളെയും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലാൽ സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ലാൽ സ്വാമിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പരിക്കുകൾ ഉണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു.