കോവിഡ് 19: ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 16 ആയി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. രാജസ്ഥാനിൽ കോവിഡ് ബാധിച്ച 73കാരൻ മരിച്ചതോടെയാണ് മരണ സംഖ്യ 16 ആയത്.
ഇന്ന് രാവിലെ ജമ്മു കാഷ്മീരിലും ഗുജറാത്തിലും ഒരോരുത്തർ വീതം മരിച്ചിരുന്നു. കേന്ദ്രസർക്കാരിന്‍റെ കണക്ക് പ്രകാരം 657 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്. 124 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ കേരളമാണ്. കേരളത്തിൽ 118 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.