പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു


പാലക്കാട്: കൊറോണ സ്ഥിരീകരിച്ച പാലക്കാട്ട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായിൽ നിന്ന് മാര്ച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിലായത് മാർച്ച് 21നാണ്. ഈ ദിവസങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.                                                                  13ന് രാവിലെ 7.50ന് എയർ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 9 മണിക്ക് അവിടെനിന്ന് നാല് കുടുംബാംഗങ്ങൾക്കൊപ്പം സ്വന്തം കാറിൽ മണ്ണാർക്കാട്ടേയ്ക്കു പോയി. വഴിക്ക് വള്ളുവന്പ്രത്തുവെച്ച് തട്ടുകടയിൽ നിന്ന് ഭക്ഷണംകഴിച്ചു. വീട്ടിലെത്തിയ ശേഷം ആനക്കപ്പറന്പ്്, കാരക്കുന്ന് എന്നിവിടങ്ങളിലുള്ള പള്ളികളിൽ പോയി. അടുത്ത ദിവസങ്ങളിലും ഇയാൾ ആനക്കപ്പറന്പ് പള്ളിയിൽ പോയിട്ടുണ്ട്. വീടുകളിൽ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു.

മാർച്ച് 16ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മകനോടൊപ്പം കാറിൽ പോയി. കൊറോണ ഒ.പിയിൽ കാണിച്ചു. തുടർന്ന് ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോൾ പന്പ് എന്നിവടങ്ങളിലും പോയി. 18ന് വീണ്ടും മകനൊപ്പം താലൂക്ക് ആശുപത്രി കൊറോണ ഒപിയിൽ പോയി. തുടർന്ന് തയ്യൽ കട, പി ബാലൻ സഹകരണാശുപത്രി എന്നിവിടങ്ങളിലും പോയി. 21നും പി ബാലൻ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോയി. 23നും താലൂക്ക് ആശുപത്രിയിൽ മകനൊപ്പം പോയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed