ഗോവയിലും കൊറോണ സ്ഥിരീകരിച്ചു

പനാജി കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടോൾ പിരിവ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയാറായതായി ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ അറിയിച്ചു.
നാഗ്പൂരിൽ ഡോർ ടു ഡോർ കൊറോണ സർവേ നടത്തും. ശ്രീനഗറിൽ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആൾക്കൂട്ടമുണ്ടാക്കി പച്ചക്കറി വിതരണം നടത്തിയെന്ന് ആരോപിച്ച് പുതുച്ചേരി എംഎൽഎ ജോൺകുമാറിനെതിരെ പോലീസ് കേസെടുത്തു.