ജമ്മു കാശ്മീരിൽ കൊവിഡ് മരണം

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ശ്രീനഗറിൽ 65 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 14 ആയി.
നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയർന്നു. ഗോവയിൽ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.