പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാട് കൊറോണ രോഗിയ്‌ക്കെതിരെ കേസെടുത്തു. നിർദ്ദേശങ്ങൾ മറികടന്ന് നരീക്ഷണത്തിൽ കഴിയാതെ സഞ്ചരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ദുബൈയിൽ നിന്ന് മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിൽ ആയത് മാർച്ച് 21നാണ്. ഇദ്ദേഹത്തിന്റെ കണ്ടക്ടറായ മകനും നിരീക്ഷണത്തിലാണ്. ഏഴ് അംഗങ്ങളുള്ള വലിയ കുടുംബമാണ് ഇദ്ദേഹത്തിന്റെത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുടുംബത്തിലുള്ളവരുടെയും സാന്പിളുകൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.