ഡൽഹി തീപിടിത്തം; മരിച്ച അഗ്നിശമനസേന ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ധനസഹായം

ന്യൂഡൽഹി: പിരാ ഗർഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച അഗ്നിശമനസേന ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ധനസഹായം. ഡൽഹി സര്‍ക്കാര്‍ ഒരു കോടി രൂപ നൽകും. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അമിത് ബല്യാണ്‍ ആണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. 13 അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. അഗ്നിശമനസേന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണു. ഇത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.