ജോലി സ്ഥലത്ത് സ്ത്രീകളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സ്ത്രീ മേധാവികളോ ?...

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിയതുകൊണ്ട് തന്നെ ഇത്തരം ഇടങ്ങളിൽ സ്ത്രീകൾ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജോലിസ്ഥലത്ത് സ്ത്രീകളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സ്ത്രീ മേധാവികളാണെന്നാണ് ഇവിടെയൊരു പഠനം സൂചിപ്പിക്കുന്നത്. പുതുതായി ജോലിക്കെത്തുന്ന യുവതികളെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത മേലധികാരികളായ സ്ത്രീകളുടെ പെരുമാറ്റത്തെ ഈ പഠനം പറയുന്നത്. പുരുഷന്‍മാർ പുതിയ തലമുറയിലെ പുരുഷന്‍മാരോട് മോശമായി പെരുമാറുന്നതിന്റെ തോത് 35 ശതമാനമാണെങ്കിൽ സ്ത്രീകൾസ്ത്രീകളോട് മോശമായി പെരുമാറുന്നതിന്റെ തോത് ഏതാണ്ട് ഇരട്ടിയാണ്. അതായത് 67 ശതമാനമാണെന്നാണ് വർക്പ്ലെയ്സ് ബുള്ളീയിങ് ഇൻസ്റ്റിറ്റ്യൂട്ട് സർവ്‍വേ സൂചിപ്പിക്കുന്നത്.
മിക്കപ്പോഴും ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകൾ പുരുഷന്‍മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ഈ പഠനം പറയുന്നു. പുരുഷാധിപത്യമുള്ള മേഖലകളിൽപ്പോലും പുതുതായി വരുന്ന സ്ത്രീകളെ നല്ല രീതിയിൽ അല്ല ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകൾ സ്വാഗതം ചെയ്യുന്നതത്രേ. അസൂയയോടെയും മത്സരബുദ്ധിയോടെയുമാണ് നോക്കി കാണുന്നത് എന്നും ഈ പഠനം പറഞ്ഞുവെക്കുന്നു. ഇത് പലപ്പോഴും ജോലിസ്ഥലത്ത് സംഘര്‍ഷം വളർത്തുന്നു. ഇതിന്‍റെ ഫലമായി സ്ഥാപനങ്ങൾ പുതുതായി വനിതകളെ നിയമിക്കാൻ മടിക്കുന്നു എന്നും പഠനം പറയുന്നു.