ലിഫ്റ്റ് തകർന്നുവീണ് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുവീണ് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ചൊവ്വാഴ്ച പതൽപാനിയില ഫാംഹൗസിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യവസായി പുനീത് അഗർവാളും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ താൽക്കാലികമായി സ്ഥാപിച്ച ലിഫ്റ്റാണ് തകർന്നുവീണത്. ലിഫ്റ്റ് മുകൾനിലയിൽ എത്തിയപ്പോഴായിരുന്നു അപകടം. കോൺക്രീറ്റ് തറയിൽ വീണവരെ ഗ്രാമീണരാണ് ആശുപത്രിയിൽ എത്തിച്ചത്. നട്ടെല്ലിനുൾപ്പെടെ പരുക്കേറ്റ് അതീവ ഗുരുതര നിലയിൽ ആണ് നിധി അഗർവാളിനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ അറിയിച്ചു.