പുതിയ ആയുധം ഉടൻ‍ ലോകത്തെ കാണിക്കും; രാജ്യം ആണവ പദ്ധതികളുമായി മുന്നോട്ട് പോകും: കിം ജോംഗ് ഉൻ‍


സോൾ: തന്റെ രാജ്യം ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സമീപ ഭാവിയിൽ തന്ത്രപരമായ പുതിയ ആയുധം അവതരിപ്പിക്കുമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ആണവനിരായുധീകരണ വിഷയത്തിൽ അമേരിക്കയുമായുള്ള ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ചർച്ചകൾ വീണ്ടും പുനരാരംഭിക്കുന്നതിന് ആവർത്തിച്ചുള്ള ആഹ്വാനങ്ങളോട് അമേരിക്ക പ്രതികരിക്കാത്തതിനാൽ ശനിയാഴ്ച മുതൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ നയരൂപീകരണ സമിതിയുടെ നാല് ദിവസത്തെ യോഗം കിം വിളിച്ചു. അപൂർവ്വമായിട്ടാണ് ഇങ്ങനെ യോഗം ചേരാറുള്ളത്. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ദക്ഷിണകൊറിയയുമായി യുഎസ് സൈനികാഭ്യാസം തുടർന്നതും ഉപരോധങ്ങൾ ഏർപ്പെടുത്തിയതും ഭീഷണിപ്പെടുത്തിയുള്ള നിർദ്ദേശങ്ങളുമാണ് കിമ്മിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അതേ സമയം ഉത്തരകൊറിയയുടെ ആണവ പദ്ധതികൾ കൂടുതൽ വികസിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തെങ്കിലും ചർച്ചൾക്കുള്ള വാതിൽ തുറന്നിട്ടുണ്ട്. അമേരിക്കയുടെ പ്രതികരണത്തിന് അനുസൃതമായിട്ടായിരിക്കും ഇനി മുന്നോട്ടുള്ള നീക്കങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed