എൽപിജി സിലിണ്ടറിന് വില വർദ്ധിച്ചു

കൊച്ചി: പുതുവർഷത്തിൽ എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറിന് വില കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 19.50 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 28.50 രൂപയും വർദ്ധിച്ചു. മാസാവസാനം എണ്ണക്കമ്പനികൾ നടത്തിയ അവലോകന യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. 685 രൂപ ഗാർഹിക സിലിണ്ടറിന് നൽകിയിരുന്ന ഉപഭോക്താവ് ഇനി 704 രൂപ നൽകണം. 1,213 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് ഇനി 1,241 രൂപയാണ് നൽകേണ്ടത്. തുടർച്ചയായ അഞ്ചാം മാസമാണ് എൽപിജി സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്. സബ്സിഡി നൽകുന്നതിനാൽ ഗാർഹിക ഉപഭോക്താക്കളെ വില വർധനവ് ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാൽ ജിഎസ്ടി നിരക്കിലുണ്ടാകുന്ന വർദ്ധന ഗാർഹിക ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്.