കരസേന മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു


ന്യൂഡൽഹി: രാജ്യത്തിന്റെ 28-ാം കരസേന മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. നിലവിലെ മേധാവി ജനറൽ‍ ബിപിൻ‍ റാവത്ത് കാലാവധി പൂർത്തിയാക്കിയതോടെയാണ് ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റത്.. സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചതോടെയാണ് ഏറ്റവും സീനിയറായ നരവനെയ്ക്ക് നറുക്ക് വീണത്. മനോജ് മുകുന്ദ് നരവനെ സേനയുടെ ഉപമേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ചൈനയുമായുള്ള ഏകദേശം 4000 കിലോമീറ്റർ  വരുന്ന അതിർത്തി കാക്കുന്ന ഈസ്റ്റേൺ കമാൻഡിന്റെ തലവൻ, മ്യാൻമറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷേ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്മീരിലും ഭീകരവിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം  നൽകിയിട്ടുണ്ട്. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റ് ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. കശ്മീരിലെ ഭീകരവിരുദ്ധ നീക്കങ്ങൾക്കു സേനാ മെഡലിന് അർഹനായ അദ്ദേഹം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങിയ മെഡലുകളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed