പവിഴദ്വീപിലെ കോഴിക്കോട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്‌മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 വരെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. “രക്തം നൽകൂ ജീവൻ രക്ഷിക്കൂ” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു രക്തം ദാനം ചെയ്യണമെന്നും, രക്തദാനത്തിൽ തല്പരരായ വ്യക്തികളെയും ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായും, കൂടുതൽ വിവരങ്ങൾക്ക്
ഫാസിൽ വട്ടോളി: 38099150, യു.കെ.എം റാഷിക്ക്: 39524396 എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.