രാജ്യം പൗരത്വ നിയമഭേദഗതിയെ പിന്തുണയ്ക്കുന്നു; ‘ഇന്ത്യ സപ്പോർട്ട്‌സ് സി.എ.എ’ ഹാഷ് ടാഗുമായി നരേന്ദ്രമോദി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഇരമ്പുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി മോഡിയുടെ ട്വിറ്റർ കാംപയിന് തുടക്കമായി. ‘ഇന്ത്യ സപ്പോർട്ട്‌സ് സി.എ.എ’ എന്ന ഹാഷ് ടാഗോടെയാണ് ക്യാംപയിൻ ആരംഭിച്ചിട്ടുളളത്. പൗരത്വ നിയമത്തിലൂടെ ഒരു ഇന്ത്യക്കാരന്റെയും പൗരത്വം ഇല്ലാതാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കുന്നു.
രാജ്യം പൗരത്വ നിയമഭേദഗതിയെ പിന്തുണയ്ക്കുന്നുണ്ട്. നിയമഭേദഗതി മതപരമായ വേട്ടയാടലിന് ഇരയായി രാജ്യത്തെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയാണെന്നും മോഡി പറഞ്ഞു. പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളെ ഒരാളെയും ദോഷകരമായി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി മുന്‍പും പ്രസ്താവിച്ചിരുന്നു.