ഗവർണർ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം: ടി.എൻ പ്രതാപൻ

തൃശൂർ: ചരിത്ര കോൺഗ്രസ് വേദിയിലെ പ്രസംഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തൃശൂർ എം.പിയുമായ ടി.എൻ പ്രതാപൻ. കേരള ഗവർണറുടെ നടപടി ഗവർണർമാരുടെ തന്നെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണെന്നും ഗവർണർ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടി.എൻ പ്രതാപൻ പരിഹസിച്ചു.
ഗവർണർ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി.