ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ ഞായറാഴ്ച അധികാരമേല്‍ക്കും

റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച. ഗവര്‍ണറെ സന്ദര്‍ശിച്ച മഹാസഖ്യ നേതാക്കള്‍ ഹേമന്ത് സോറനെ സഖ്യത്തിന്‍റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കാര്യം അറിയിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. തനിയ്ക്കൊപ്പം 50 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഹേമന്ത് സോറൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടിയ കോണ്‍ഗ്രസ്−ജെഎംഎം സഖ്യം ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 81 അംഗസഭയില്‍ 47 അംഗങ്ങളാണ് മഹാസഖ്യത്തിനുള്ളത്.