ധീര ജവാൻ നിധിൻ നാരായണന് നാടിന്റെ അന്ത്യാഞ്ജലി

കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ധീര ജവാന്‍ ക്യാപ്റ്റന്‍ നിതിന്‍നാരായണന്റെ മൃതദേഹം സംസ്‌കരിച്ചു. കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത മഡിയനിലെ പൂച്ചക്കാടൻ നാരായണൻ, ലീല ദമ്പതികളുടെ മകനും ഡൽഹിയിൽ കരസേന ഉദ്യോഗസ്ഥനുമായ പി. നിധിൻ (28) ആണ് കഴിഞ്ഞദിവസം (ഡിസംബർ 21) രാത്രിയിൽ ഡൽഹി സോണിയപേട്ട് റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. 8 വർഷമായി കരസേനയിൽ മെഡിക്കൽ വിഭാഗത്തിൽ ഡ്രൈവറായി സേവനമനുഷ്ടിക്കുന്ന നിധിൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകായിരുന്നു. കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ നിധിൻ ഒക്ടോബർ രണ്ടിനാണ് തിരികെ ജോലിയിൽ പ്രവേശിക്കാനായി ഡൽഹിയിലേക്ക് പോയത് അമ്പലത്തറ കുമ്പളയിലാണിപ്പോൾ നിധിൻ പുതിയ വിട് വെച്ച് താമസിക്കുന്നത് യുവസൈനികന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
യുവസൈനികന്റെ വേർപാട് നാടിനെ ദുഖസാന്ദ്രമാക്കി. ഭൗതീക ശരീരം മഡിയൻ സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എംപിയുമായ പി കരുണാകരൻ,സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, എംപി രാജ് മോഹൻ ഉണിത്താൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ,സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പൊക്ലൻ,അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരൻ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.