പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഫോണിലൂടെ തലാഖ് ചൊല്ലി ഭര്‍ത്താവ്


ലഖ്‌നൗ: പെണ്‍കുട്ടിയെ പ്രസവിച്ചതിന് ഭര്‍ത്താവ് ഫോണിലൂടെ തലാക്ക് ചെല്ലിയെന്ന പരാതിയുമായി യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ സാമ്പലില്‍ ആണ് സംഭവം. യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രസവത്തിന് വേണ്ടി യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെ വെച്ചാണ് തലാഖ് ചെയ്തത്. ഇവര്‍ക്ക് മറ്റ് നാല് പെണ്‍മക്കള്‍ കൂടിയുണ്ട്.
''കമിലിനെ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വിവാഹം കഴിച്ചത്. ഞങ്ങള്‍ക്ക് നാല് പെണ്‍കുട്ടികളുണ്ട്. ഒക്ടോബര്‍ 11ന് താന്‍ മറ്റൊരു പെണ്‍കുട്ടിക്ക് കൂടി ജന്മം നല്‍കി. ഈ വാര്‍ത്ത് ഭര്‍ത്താവ് കേട്ടതോടെ ഫോണിലൂടെ മുത്തലാഖ് ചെല്ലി.'' യുവതി പറഞ്ഞു.
ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കല്‍ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതതായും അന്വേഷണം ആരംഭച്ചതായും പോലീസ് സുപ്രണ്ട് യമുന പ്രസാദ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed