മരണപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യവേ ദമ്പതികള്‍ക്ക് മൂന്നടി താഴ്ചയിൽ മൺകുടത്തിലുണ്ടായിരുന്നത്


ലക്‌നൗ: മരണപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാനായി  ദമ്പതികള്‍ കുഴിയെടുത്തപ്പോൾ  3 അടി താഴെ കണ്ടത് ഒരു മൺകുടം. കുടത്തിൽ ജീവനോടെ മറ്റൊരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം ഉണ്ടായത്. ഹിതേഷ് കുമാര്‍ സിരോഹി-വൈശാലി ദമ്പതികളുടെ കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. ഏഴുമാസം ഗര്‍ഭിണിയും ബറേലിയിലെ സബ് ഇന്‍സ്‌പെക്ടറുമായ വൈശാലിയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും. മിനിറ്റുകള്‍ക്കകം കുട്ടി മരിച്ചു.
തുടര്‍ന്ന് നവജാത ശിശുവിന്റെ ജീവിതം മറവ് ചെയ്യുന്നതിനായി മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോഴാണ് ഏവരും ഞെട്ടിയത്. കുഴിയില്‍ നിന്നും ഒരു മണ്‍കുടം കണ്ടത്. ഇത് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുഞ്ഞിനെയാമ് കണ്ടത്. കുഞ്ഞിന് പാല്‍ നല്‍കുകയും ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി സിറ്റി പൊലീസ് സുപ്രണ്ട് അഭിനന്ദന്‍ സിംഗ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed