ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു

പൂഞ്ച്: ജമ്മു കശ്മീരിർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്. മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.