ആന്ധ്രപ്രദേശ് മുന്‍ സ്പീക്കർ കൊടേല ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയിൽ

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവു ജീവനൊടുക്കി. തിങ്കളാഴ്ച രാവിലെ സ്വവസതിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്താണ് ആന്ധ്ര നിയമസഭയില്‍ സ്പീക്കർ പദത്തിലിരുന്നത്.ജഗൻമോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് നിരന്തരമായി വന്ന അഴിമതിക്കേസുകളാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.