ഡൽഹിയിൽ വൈദ്യുതി സൗജന്യമാക്കി കേജരിവാൾ സർക്കാർ
ന്യൂഡൽഹി: ഡൽഹിയിൽ വൈദ്യുതി നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് അരവിന്ദ് കേജരിവാൾ സർക്കാർ. ഇന്ന് മുതൽ ഡൽഹിയിൽ 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് കേജരിവാൾ പ്രഖ്യാപിച്ചു. "ഫ്രീ ലൈഫ്‌ലൈൻ ഇലക്ട്രിസിറ്റി" പദ്ധതി പ്രകാരം, ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനിമുതൽ ബില്ലില്ല. 201 നും 400 ഇടയിൽ യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് 50 ശതമാനം സബ്സിഡിയോടെ നേർപകുതിയാക്കി. രാജ്യത്തെ ഏറ്റവും വൈദ്യുതി നിരക്ക് കുറഞ്ഞ സംസ്ഥാനം ഇന്ന് ഡൽഹിയാണെന്ന് കേജരിവാൾ പറഞ്ഞു. ഈ ചരിത്ര തീരുമാനം സാധാരണക്കാരനെ സഹായിക്കുന്നതാണ്. വിഐപികൾക്കും വലിയ രാഷ്ട്രീയക്കാർക്കും സൗജന്യ വൈദ്യുതി ലഭിക്കുന്നതിൽ ആരും ഒന്നും പറയുന്നില്ല. പിന്നെ എന്തുകൊണ്ടു സാധാരണക്കാരന് ഇതായിക്കൂട. ഈ നടപടി എടുത്തതിൽ തെറ്റുണ്ടോയെന്നും കേജരിവാൾ ചോദിച്ചു.

