അശ്ലീല പരാമർശം നടത്തിയ അസംഖാനെതിരേ നടപടി ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം
ന്യൂഡൽഹി: സഭ നിയന്ത്രിച്ചിരുന്ന ബിഹാർ എം.പി രമാദേവിക്കെതിരേ അശ്ലീല പരാമർശം നടത്തിയ സമാജ്വാദി പാർട്ടി എം.പി അസംഖാനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. അശ്ലീല പരമാർശം നടത്തിയ എം.പി അസംഖാനെ ശിക്ഷാനടപടിക്ക് വിധേയനാക്കണമെന്ന് ബിജെപി എംപിമാർ ആവശ്യപ്പെട്ടു. അസംഖാന്റെ പരാമർശത്തിൽ രാഷ്ട്രീയാതീതമായി എം.പിമാർ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
ജുഗുപ്സാവഹമായ പ്രവൃത്തിയാണത്. ശ്ലാഘനീയമായ നടപടി ഈ വിഷയത്തിൽ എടുക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭാ സ്പീക്കർ ഓംപ്രാകശ് ബിർളയോട് അഭ്യർഥിച്ചു. ചെയറിലിരുന്ന ഒരാളോടാണ് ഈ വിധം പറഞ്ഞതെന്നും അവിടെ വരാൻ എത്താൻ ഒരു സത്രീയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലെന്നും പറഞ്ഞു കൊണ്ടാണ് നിർമല സീതാരാമൻ അസംഖാനെതിരേ നടപടിയാവശ്യപ്പെട്ട് സംസാരിച്ചത്.
മുത്തലാഖ് ബില്ലിൽ ചർച്ച നടക്കുന്നതിനിടെ അസംഖാന് സംസാരിക്കാൻ അവസരം നൽകിയിരുന്നു. ഈ സമയം സഭ നിയന്ത്രിച്ചിരുന്നത് ബിജെപി എംപിയായ രമാദേവിയായിരുന്നു. ചെയറിനോട് സംസാരിക്കൂ എന്ന രമാദേവിയുടെ പരമാർശത്തിനാണ് ലൈംഗികച്ചുവയുള്ള മറുപടി അസംഖാൻ നൽകിയത്.
താങ്കൾ എനിക്ക് പ്രിയങ്കരിയായ സഹോദരിയാണെന്ന തരത്തിൽ പിന്നീട് സംസാരിച്ചെങ്കിലും ശക്തമായ പ്രതിഷേധമാണ് സഭയിൽ അംഗങ്ങളിൽ നിന്ന് രാഷ്ട്രീയഭേദമന്യേ ഉണ്ടായത്.

