റഷ്യന്‍ സൈനിക വിമാനത്തിനു നേരെ കൊറിയന്‍ പോര്‍വിമാനങ്ങള്‍ നിറയൊഴിച്ചു


സോള്‍: വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ സൈനികവിമാനത്തിനു നേരെ ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങള്‍ നിറയൊഴിച്ചു. മുന്നറിയിപ്പെന്ന നിലയിലാണു വെടിവയ്പു നടത്തിയതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ചൊവ്വാഴ്ച രാവിലെ റഷ്യന്‍ സൈനികവിമാനം രണ്ടു തവണ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ജപ്പാനും ദക്ഷിണകൊറിയയും അവകാശവാദം ഉന്നയിക്കുന്ന ദ്വീപിനു മുകളിലൂടെ പ്രാദേശിക സമയം രാവിലെ 9.09-നും 9.33-നുമാണു റഷ്യന്‍ സൈനിക വിമാനം പറന്നത്. തുടര്‍ന്ന് എഫ്-15 എഫ്, കെ.എഫ്-16 പോര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രണ്ട് ചൈനീസ് വിമാനങ്ങളും ദക്ഷിണ കൊറിയയുടെ വ്യോമതാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed